രാജപുരം: കാലിച്ചാനടുക്കം ആനപ്പെട്ടി പുഷ്പഗിരിയിലെ പുറവങ്കര ബാലചന്ദ്രൻ നായർ (59) നിര്യാതനായി.
സംസ്കാരം നാളെ (8.10.23) ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ . കാസർകോട് ജില്ല റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിലെ റിട്ടയേർഡ് ജീവനക്കാരനാണ്. കാലിച്ചാനടുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് , ശാസ്താംപാറ ശ്രീധർമ്മശാസ്താ ക്ഷേത്രം സെക്രട്ടറി, പ്രിയദർശിനി വായനശാല പ്രസിഡന്റ്, ആനപ്പെട്ടി സ്വയം സഹായ സംഘം പ്രസിഡന്റ് , ഹരിണാക്ഷിയന്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു. പരേതനായ പി.പി.ബാലൻ നായരുടെയും പുറവങ്കര രാധമ്മയുടെയും മകനാണ്.
ഭാര്യ: സിന്ധു . മക്കൾ : ഭാവന (ബാംഗ്ലൂർ ) അഭിഷേക് (വിദ്യാർത്ഥി, ബാംഗ്ലൂർ ). സഹോദരങ്ങൾ: കുസുമ (ചന്തേര), മനോരമ (ചാമുക്കുഴി), ഹേമലത (കുവാറ്റി) .
സർവ്വ കക്ഷി അനുശോചന യോഗം രാവിലെ 11 മണിക്ക് കാലിച്ചാനടുക്കം ടൗണിൽ നടക്കും. യോഗത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി., ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസൽ എന്നിവർ സംബന്ധിക്കും