
രാജപുരം : സെന്റ് പയസ് ടെൻത് കോളേജിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി മെറിറ്റ് ഡേ ആഘോഷിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ക്രൈം ബ്രാഞ്ച് എസ്പി പി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കോളേജ് വിദ്യാഭ്യാസ കാലത്ത് വിദ്യാർത്ഥികൾ സ്വന്തം ശേഷികൾ തിരിച്ചറിയണമെന്നും പഠനത്തിലും വ്യക്തിജീവിതത്തിലും മികച്ചവരാകണമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഡി.ദേവസ്യ അദ്ധ്യക്ഷത വഹ ച്ചു. ലോക്കൽ മാനേജർ ഫാ.ബേബി കാട്ടിയാങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി. റാങ്ക് ജേതാക്കളായ സി.എസ്.ഫർസാന ജബീൻ , വി.ജെ.ജോസഫ്, അഞ്ജിമ ബിജു, ആര്യലക്ഷ്മി.ജി. എസ്. നായർ, പി.വൈഷ്ണവി ശിവദാസ്, എ.വിഷ്ണുപ്രിയ എന്നിവരെയും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ ഇ.രേണുക., പി.അഞ്ജന, എൻ.പ്രീതി , ഇ.വി.അനുശ്രീ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഡോ. ആശ ചാക്കോ, ഡോ.സിനോഷ് സ്കറിയാച്ചൻ, സജി കുരുവിനാവേലിൽ, ഏബൽ ജസ്റ്റിൻ, ഇ.ശ്രീശാന്ത് എന്നിവർ പ്രസംഗിച്ചു.