മാലക്കല്ല് ചെരുമ്പച്ചാൽ സെന്റ് മേരീസ് പള്ളിയിൽ കൊന്തപ്പത്തും തിരുനാൾ ആഘോഷവും ഒക്ടോബർ 12 മുതൽ 21 വരെ നടക്കും.

രാജപുരം: മാലക്കല്ല് ചെരുമ്പച്ചാൽ സെന്റ് മേരീസ് പള്ളിയിൽ കൊന്തപ്പത്തും തിരുനാൾ ആഘോഷവും ഒക്ടോബർ 12 മുതൽ 21 വരെ നടക്കും. 12 മുതൽ 20 വരെ വൈകിട്ട് 4.30 ന് ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും. 21 ന് പൂക്കുന്നം കുരിശുപള്ളിയിൽ നിന്നും ജപമാല പ്രദക്ഷിണം. തിരുനാൾ കുർബാനയ്ക്ക് ഫാ.ഷിനോജ് വെള്ളായിക്കൽ കാർമികത്വം വഹിക്കും. ഫാ.ഏബ്രഹാം പുതുക്കുളത്തിൽ തിരുനാൾ സന്ദേശം നൽകി. ഫാ.മാത്യു കട്ടിയാങ്കൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം നൽകും. തുടർന്ന് സ്നേഹവിരുന്ന്.

Leave a Reply