കാഞ്ഞിരുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ മാനസികാരോഗ്യ ദിനം ആചരിച്ചു

രാജപുരം: ലോക മാനസികാരോഗ്യ ദിനത്തിൽ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ  മാനസികാരോഗ്യത്തെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പിൽ സിസ്റ്റർ അനിത, സീനിയർ അധ്യാപിക കെ.നിർമല , ഡ്രീം കാസർകോട് പ്രവർത്തക എം.പി.ഷൈന എന്നിവർ പ്രസംഗിച്ചു. ഡ്രീം കാസർകോട് മെന്റൽ ഹെൽത്ത് പ്രഫഷനൽ ഐശ്വര്യ ജോസഫ് ക്ലാസെടുത്തു. നല്ലപാഠം കോഓർഡിനേറ്റർ കെ.ശ്രീജ നേതൃത്വം നൽകി.

Leave a Reply