രാജപുരം: ചുരുങ്ങിയ ദിവസത്തിൽ യൂട്യൂബിൽ വൈറലായി മാറിയ വധു വരിക്കപ്ലാവ് ഷോർട്ട് ഫിലിമിന്റെ തിരക്കഥ സംവിധാനം ഒരുക്കിയ
ചന്ദ്രു വെളളരിക്കുണ്ടിന് മുതിരക്കാൽ മുളവിനി കുഞ്ഞമ്മ ഫാമിലി അനുമോദിച്ചു. കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഉത്ഘാടനം ചെയ്തു. എം.രാഘവൻ മുതിരക്കാൽ അദ്ധ്യക്ഷത വഹിച്ചു. കെ.വിജയൻ മുളവിനൂർ സ്വാഗതം പറഞ്ഞു പി.നാരായണൻ മലയാക്കോൾ, വി.കെ.കൃഷ്ണൻ, പശുപാലൻ മുതിരക്കാൽ , എം.മുരളി എന്നിവർ സംസാരിച്ചു. എം.സുകുമാരൻ നന്ദി പറഞ്ഞു. ചന്ദ്രു വെള്ളരിക്കുണ്ട് മറുപടി പ്രസംഗം നടത്തി