മാലക്കല്ലിൽ ആയുഷ്മാൻ സഭ ഉദ്ഘാടനം

.

രാജപുരം: ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി ജനകീയആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ കുടുംബരോഗ്യ ഉപകേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആയുഷ്മാൻ സഭ യുടെ ഉദ്ഘാടനം മാലക്കല്ലിൽ കള്ളാർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.കെ.നാരായണൻ നിർവഹിച്ചു, വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിനി ഫിലിപ്പ് സ്വാഗതം പറഞ്ഞു, ജെ എച് ഐ സി.പി.അജിത്ത്, ജെ പി എച് എൻ ശരണ്യ ശങ്കർ, എം എൽ എസ് പി എൻ.ജി.സുലജ,സി ഡി എസ് മെമ്പർമാരായ സാലി തോമസ്, കെ.പി. ഗീത എന്നിവർ സംസാരിച്ചു, ആശ പ്രവർത്തകർ,അംഗൻവാടി പ്രവർത്തകർ, വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Leave a Reply