രാജപുരത്ത് ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: ജില്ലാ ആശുപത്രി എൻ സി ഡി മൊബൈൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കള്ളാർ പഞ്ചായത്തിലെ രാജപുരം ടൗൺ കേന്ദ്രീകരിച്ച് വ്യാപാരിവ്യവസായി മെമ്പർ മാർ , ഓട്ടോ തൊഴിലാളികൾ പൊതുജനങ്ങൾ എന്നിവർക്കായി ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ടീം അംഗങ്ങളായി സ്‌റ്റാഫ് നഴ്സ് ശ്രീനിഷ, ലാബ് ടെക്നീഷ്യൻ ആതിര, ജെ പി എച്ച് എൻ ഷെബി ജോസഫ്, എംഎൽഎസ് പി പി.ചിത്ര എന്നിവർ പങ്കെടുത്തു,
വാർഡ് മെമ്പർ വനജ ഐത്തു, മേരി അലക്സ്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് സി.ടി.ലൂക്കോസ്, ജോയിന്റ് സെക്രട്ടറി രാജീവൻ, ട്രഷറർ മധുകുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply