
രാജപുരം : ആയുഷ് ഹമിയോപ്പതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന . വനിത ഹെൽത്ത് ക്യാമ്പയിന്റെ പനത്തടി പഞ്ചായത്ത്തല ഉദ്ഘാടനം ബളാംതോട് മിൽമ ഹാളിൽ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് മുഖ്യാതിഥിയായി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴസൻ എം.പത്മകുമാരി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ലത അരവിന്ദൻ രാധാകൃഷ്ണ ഗൗഡ, പഞ്ചായത്തംഗങ്ങളായ കെ.ജെ.ജയിംസ്, കെ.എസ്. പ്രീതി , എൻ.വിൻസെന്റ്, കെ.കെ.വേണുഗോപാൽ, എം.മെഡിക്കൽ ഓഫിസർ ഡോ.കെ.എം.അജിത, ഡോ.സി.പി.ബഷീറ, ഡോ.ആഷ്ലി ജോർജ് എന്നിവർ സംസാരിച്ചു കെ.വേലായുധൻ നന്ദി പറഞ്ഞു.