രാജപുരം: മാനടുക്കം ശ്രീഅയ്യപ്പക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠയ്ക്ക് ആവശ്യമായ മരം എണ്ണപ്പാറയിൽ നിന്നും ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചു. ഇന്നു 2 മണിക്ക് എണ്ണപ്പാറയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി പുറപ്പെട്ട ധ്വജ മര ഘോഷയാത്രയ്ക്ക് ഏഴാംമൈയില്‍, തട്ടുമ്മല്‍, അട്ടേങ്ങാനം, ഒടയംചാല്‍, ചുള്ളിക്കര, പൂടംങ്കല്ല്, രാജപുരം എന്നിവിടങ്ങളിലുള്ള വിവിധ ക്ഷേത്രങ്ങള്‍, ദേവസ്ഥാനങ്ങള്‍, ഭജനമന്ദിരങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവർ സ്വീകരണം നൽകി.
.