രാജപുരം: കേരള സർക്കാർ ഹോമിയോപ്പതി നാഷണൽ ആയുഷ് മിഷൻ കോടോം. ബേളൂർ ഗ പഞ്ചായത്ത് ഗവ: മാതൃക ഹോമിയോ ഡിസ്പെൻസറി ആന്റ് ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ ബേളൂർ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ യോഗ പരിശീലനവും ബോധവത്കര ക്ലാസും നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ.എസ്.ജയശ്രീ ഉൽഘാടനം ചെയ്തു.
13-ാം വാർഡ് മെമ്പർ നിഷ അനന്തൻ അദ്ധ്യക്ഷത വഹിച്ചു. ബേളൂർ ഹോമിയോ ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർ ലെനിൻ അശോകൻ ക്ലാസ് എടുത്തു. പഞ്ചായത്ത് ആസൂത്രണ സമിതിയംഗം ടി.വി.ജയചന്ദ്രൻ , വാർഡ് സമിതിയംഗം എം.വി.അനന്തൻ എന്നിവർ സംസാരിച്ചു. യോഗത്തിന് വാർഡ് കൺവിനർ അനീഷ് കുമാർ സ്വാഗതം പറഞ്ഞു.