രാജപുരം: ഇരിയ കാഞ്ഞിരടുക്കം ഉർസു ലൈൻ പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ അനിത, കെ.നിർമല, എ.ഉഷാകുമാരി, സ്കൂൾ ലീഡർ അശ്വിത തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് അധ്യാപകർ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.