മാലക്കല്ല് സെറ്റ് മേരീസ് എയുപി സ്കൂളിൽ ശിശുദിനത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.

രാജപുരം: മാലക്കല്ല് സെൻമേരിസ് എയുപി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി ഡ്രീം കാസർകോഡുമായി ചേർന്ന് ശിശുദിനത്തിൽ ഒപ്പ് ശേഖരണം നടത്തി. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ.ജോബിഷ് തടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എം.എ.സജി, പിടിഎ പ്രസിഡണ്ട് കൃഷ്ണകുമാർ, എം പി ടി എ പ്രസിഡണ്ട് സൗമ്യ സന്തോഷ്, സ്കൂൾ ലീഡേഴ്സ് ഒ.എൻ.നന്ദന, ജോർജിൻ പ്ലെനിഷ്, മറ്റ് അധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ഒപ്പ് ശേഖരണത്തിൽ ഭാഗമായി. തുടർന്ന് ഡ്രീം കാസർകോടിന്റെ കൗൺസിലർ സൂര്യ സുനിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. കോഡിനേറ്റർ അജി അടിയായിപള്ളി, ഡ്രീം കാസർകോട് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply