മാലക്കല്ലിലെ ഭിന്നശേഷിക്കാരന് നന്മമരം കാഞ്ഞങ്ങാടിന്റെ സഹായഹസ്തം.

രാജപുരം: മാലക്കല്ലിലെ ഭിന്നശേഷിക്കാരന് നന്മമരം കാഞ്ഞങ്ങാടിന്റെ സഹായഹസ്തം.കാലിൽ ഉണ്ടായ ചെറിയൊരു മുറിവിൽ നിന്നും അണുബാധ ഉണ്ടായി ഒടുവിൽ കാൽ തന്നെ മുറിച്ചു നീക്കേണ്ടിവന്ന മാലക്കല്ല് പറക്കയത്തെ അനുതോമസിനാണ് നന്മമരം കാഞ്ഞങ്ങാട് ചാരിറ്റാബിൾ സൊസൈറ്റി പുതിയ എൽ ഇ ഡി ടെലിവിഷൻ എത്തിച്ചു നൽകിയത്.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ വാടക വീട്ടിലാണ് വർഷങ്ങളായി അനു തോമസും ഭാര്യ മിനിയും മകളും അടങ്ങുന്ന കുടുംബം കഴിയുന്നത്.
കഴിഞ്ഞ മാസം കാൽ മുറിച്ചു മാറ്റൽ ശസ്ത്രക്രിയ നടന്നതോടെ പകൽ നേരങ്ങളിൽ വാടക വീട്ടിലെ മുറിക്കുള്ളിൽ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നു അനു തോമസ്. കള്ളാർ പഞ്ചായത്ത്‌ നാലാം വാർഡ് മെമ്പർ മിനി ഫിലിപ്പിൽ നിന്നും കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ കള്ളാറിലെ സൈക്കിൾ വ്യാപാരി പ്രിജിൽ മാത്യൂസ് ആണ് ഇക്കാര്യം നന്മമരം കാഞ്ഞങ്ങാടിനെ* അറിയിച്ചത്. നന്മമരം കാഞ്ഞങ്ങാട് സെക്രട്ടറി ബിബി ജോസ് , ഷിബു നോർത്ത് കോട്ടച്ചേരി, സബീഷ് ചിത്താരി, കള്ളാറിലെ പൊതുപ്രവർത്തകൻ കെ.അബ്ദുൾ മജീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply