രാജപുരം: കേന്ദ്ര സർക്കാരിന്റെ ജനോപകാര പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ദേശീയ ജനാധിപത്യ സഖ്യം കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടോടിയിൽ “ജനാപഞ്ചായത്ത് “നടത്തി. പ്രകടനത്തിനു ശേഷം നടന്ന പൊതു യോഗത്തിൽ എൻ ഡി എ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സി.ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് വി.വി.രാജൻ ഉത്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.പദ്മനാഭൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത്, മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, മണ്ഡലം ജനറൽ സെക്രട്ടറി കെ. കെ.വേണുഗോപാൽ, മണ്ഡലം ട്രെഷററും പഞ്ചായത്ത് മെമ്പറുമായ എം.കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ തേമനംപുഴ, ബൂത്ത് പ്രസിഡന്റ്‌മാരായ എം.മധുസൂദനൻ, കെ. തീഷ് എന്നിവർ സംസാരിച്ചു, പഞ്ചായത്ത് സെക്രട്ടറി ഭരതൻ ചെടിക്കുണ്ട് നന്ദി പറഞ്ഞു.