കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു.

രാജപുരം: അട്ടേങ്ങാനം എകെജി ഗ്രന്ഥാലയത്തിന്റെയും സംഗമം, സമൃദ്ധി കർഷക സംഘങ്ങളുടെയും നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനവും ത്രീസ് a ഫുട്ബോൾ ടൂർണ്ണമെന്റും മൂരിക്കടയിൽ എം.രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. കോടോംബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറും സിപി എം പനത്തടി ഏരിയ കമ്മിറ്റി അംഗവുമായ പി.ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. പനത്തടി ഏരിയ കമ്മിറ്റി അംഗം യു. ഉണ്ണികൃഷ്ണൻ ലോക്കൽ സെക്രട്ടറി എച്ച്.നാഗേഷ്  ലോക്കൽ കമ്മിറ്റി മെമ്പർ ആയ എ.സുകുമാരൻ, പി.ഗോപി, കെ.സതീശൻ , ആർ.രഘുനാഥ് സംഗമം സെക്രട്ടറി ആർ.രതിഷ് എന്നിവർ പങ്കെടുത്തു. യോഗത്തിൽ മൂരിക്കട ബ്രാഞ്ച് സെക്രട്ടറി കെ.വേണു സ്വാഗതവും സംഗമം സെക്രട്ടറി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply