ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ്- ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സെക്കൻറ് റണ്ണറപ്പ്

രാജപുരം:നീലേശ്വരത്ത് പുത്തരിയടുക്കം ഇ.എം.എസ്. സ്‌റ്റേഡിയത്തിൽ വച്ചു നടന്ന സി. ബി. എസ്. ഇ സ്കൂൾ കോംപ്ലക്സിന്റെ ജില്ലാ സഹോദയ അറ്റ്ലിക് മീറ്റിൽ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സെക്കൻഡ് റണ്ണറപ്പായി. സഹോദയയിലെ 20 സ്ക്കൂളുകളിൽ നിന്ന് 34 ഇനങ്ങളിലായി 750 ൽ അധികം കായിക പ്രതിഭകൾ മാറ്റുരച്ച അത് ലറ്റിക് മീറ്റിൽ 96 പോയന്റ് നേടിയാണ് സ്കൂൾ സെക്കന്റ് റണ്ണറപ്പ് ആയത്. വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺ വെൻറ് സ്കൂൾ 160 പോയന്റോടെ ഒന്നാം സ്ഥാനവും പടുപ്പ് സാൻജിയോ സെൻട്രൽ സ്കൂൾ 102 പോയന്റോടെ രണ്ടാം സ്ഥാനവും നേടി. സെന്റ് മേരീസ് സ്കൂളിലെ ആരോൺ ടോം ജയൻ പതിനാറ് വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി.വിജയികളായ സ്കൂളുകൾക്കും വ്യക്തിഗത ചാമ്പ്യൻമാർക്കും കാസറഗോഡ് സഹോദയ പ്രസിഡന്റും ചെറുപനത്തടി സെന്റ് മേരീസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പളുമായ ഫാദർ ജോസ് കളത്തിപ്പറമ്പിലും സഹോദയ സെക്രട്ടറിയും സെന്റ് എലിസബത്ത്‌ കോൺവെൻറ് സ്കൂൾ പ്രിൻസിപ്പളുമായി സിസ്റ്റർ ജ്യോതിയും അത്‌ലറ്റിക് കൺവീനിയറും സ്റ്റെല്ലാ മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ലിൻഡായും മറ്റു സ്കൂളുകളിലെ പ്രിൻസിപ്പൽ മാരും ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.

Leave a Reply