.രാജപുരം: ജില്ലയിലെ നാല് രോഗികൾക്ക് കൈത്താങ്ങാകാൻ മൂകാംബിക ട്രാവൽസിന്റെ 4 ബസുകൾ നാളെ ഡിസംബർ 1 ന് രാവിലെ കാരുണ്യ യാത്ര നടത്തും. കാസർകോട് തളങ്കരയിലെ 3 വയസ്സുകാരി ഫാത്തിമത്ത് മുംതാസ്, ചെറുവത്തൂരിലെ 17 വയസ്സുകാരൻ ആദിത്യൻ, ബളാംതോട് ചാമുണ്ഡിക്കുന്നിലെ 41 വയസുകാരൻ ഗണേശൻ , മാവുങ്കാൽ മൂലക്കണ്ടത്തെ 45 വയസുകാരൻ സുധീഷ് എന്നിവർക്ക് ചികിത്സാ ധനം കണ്ടെത്തുന്നതിനാണ് കാരുണ്യയാത്ര നടത്തുന്നത് . കാഞ്ഞങ്ങാട് -കൊന്നക്കാട്, ബന്തടുക്ക- കരിവേടകം -കാഞ്ഞങ്ങാട്, ബന്തടുക്ക-കാസർകോട്, ബന്തടുക്ക- ബോവിക്കാനം-കാസർകോട് റൂട്ടുകളിലെ ബസുകളാണ് യാത്ര നടത്തുന്നത്.