രാജപുരം: കേരള സീനിയർ സിറ്റിസൺ ഫോറം കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും രാജപുരം ക്ഷീര സഹകരണ സംഘം ഹാളിൽ നടന്നു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്‌തു. സീനിയർ സിറ്റിസൺ ഫോറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ജോൺ പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. രാജപുരം സിഐ കൃഷ്ണൻ കെ.കാളിദാസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കമ്മിറ്റി അംഗം ബി.പരമേശ്വരൻ വരണാധികാരിയായി
സിറ്റിസൺ ഫോറം സംസ്‌ഥാന സെക്രട്ടറി ജോർജ് വർഗീസ്, ജില്ലാ പ്രസിഡൻ്റ് അബൂബക്കർ ഹാജി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.ജെ.ലൂക്കോസ് മുളവനാൽ, കൗൺസിൽ അംഗം എൻ.എം.ജോസ് നിരപ്പേൽ എന്നിവർ പ്രസംഗിച്ചു.