ബളാന്തോട് ഗവ.ഹയർസെക്കൻഡറി സ്കൂ‌ൾ പ്ലാറ്റിനം ജൂബിലി: പൂർവ അധ്യാപക-വിദ്യാർത്ഥി സംഗമം 30 ന്

രാജപുരം :  ബളാന്തോട് ഗവ.ഹയർസെക്കൻഡറി സ്കൂ‌ൾ പ്ലാറ്റിനം ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടിയുടെ ഭാഗമായി ഒർമയുടെ വരാന്തയിൽ എന്ന പേരിൽ ഡിസംബർ 30 ന് രാവിലെ 9.30 ന് പൂർവ അധ്യാപക വിദ്യാർഥി സംഗം സംഘടിപ്പിക്കുന്നു, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്‌ൺ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം.വി.കൃഷ്‌ണൻ അധ്യക്ഷത വഹിക്കും. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ ആദരിക്കൽ ചടങ്ങ് നടത്തും. വിരമിച്ച മുൻ അധ്യാപകർക്കും, പിടിഎ അമരക്കാർക്കും ആദരവും ചടങ്ങിൽ  നടക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, സംഘാടക സമിതി കൺവീനർ പ്രിൻ സിപ്പൽ എം.ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ എം.പത്മകുമാരി പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ്, പഞ്ചായത്തംഗം കെ.കെ.വേണുഗോപാൽ, പിടിഎ പ്രസിഡന്റ് കെ.എൻ.വേണു, സെബാൻ കാരക്കുന്നേൽ, എം.സി.മാധവൻ, മദർ പിടിഎ പ്രസിഡന്റ് മഞ്ജുള ദേവി, ബിജു മല്ലപള്ളി, ശാരിക പ്രദീപ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply