കോടോം ബേളൂർ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ക്ലായി വയലിൽ തണ്ണിമത്തൻ കൃഷിയുടെ വിത്ത് വിതരണം നടത്തി.

രാജപുരം: കോടോം ബേളൂർ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ മൂന്നാം വാർഡ് ക്ലായി വയലിൽ ജെഎൽ ജി അംഗങ്ങൾക്ക് തണ്ണിമത്തൻ കൃഷിയുടെ വിത്ത് വിതരണവും, വിത്ത് നടീൽ ഉത്ഘാടനവും നടത്തി. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു അധ്യക്ഷത വഹിച്ചു. വാർഡ്‌മെമ്പർ കുഞ്ഞികൃഷ്ണൻ തണ്ണിമത്തൻ കൃഷി ഉദ്ഘാടനം ചെയ്തു. ബാലസഭ കുട്ടികളുടെ തണ്ണിമത്തൻ കൃഷിയുടെ വിത്തിടൽ ഉത്ഘാടനവും നടത്തി. സി എൽ സി സവിത, സിഡിഎസ് മെമ്പർ സന്ധ്യ, മാസ്റ്റർ ഫാർമർ സിന്ധു, എഡിഎസ് രോഹിണി എന്നിവർ സംസാരിച്ചു, എഡിഎസ് സെക്രട്ടറി വിദ്യ സ്വാഗതവും ജെ എൽ ജി അംഗം കമലക്ഷി നന്ദിയും പറഞ്ഞു.

Leave a Reply