രാജപുരം : മാർച്ച് 25 മുതൽ 28 വരെ നടക്കുന്ന ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ബേളൂർ മഹാ . ശിവക്ഷേത്രത്തിന്റെ പ്രസിഡന്റ് കെ.തമ്പാൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ആഘോഷകമ്മിറ്റി ചെയർമാൻ . രാജൻ പെരിയ അധ്യക്ഷത വഹിച്ചു.
ബാത്തൂർ കഴകം, പ്രസിഡന്റ് ഷാജി ഇരിയ, ജനറൽ കൺവീനർ പി.ഗോപി, ബിഎം .തമ്പാൻ നായർ, സി.മോഹനൻ, മുരളീധരൻ, കെ.നാരായണൻ, സി.ചന്ദ്രൻ, ബാലകൃഷ്ണൻ കണ്ടടുക്കം, കെആർ.ഷാജി എന്നിവർ സംസാരിച്ചു. പബ്ലിസിറ്റി ചെയർമാൻ ടി.കെ.നാരായണൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു.