രാജപുരം: കുരുമുളകിലെ രൂക്ഷമായ മഞ്ഞളിപ്പ് രോഗം കണ്ടെത്തിയ പരപ്പ ബ്ലോക്കിലെ പനത്തടി പഞ്ചായത്തിൽ പടന്നക്കാട് കാർഷിക കോളേജ് കൃഷി ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ കൃഷിയിട സന്ദർശനം നടത്തി.
രോഗ-കീട പരിശോധനകൾ നടത്തി പ്രശ്ന പരിഹാര ശുപാർശ കർഷകർക്ക് എഴുതി നൽകുകയും ചെയ്തു.
ബ്ലോക്ക് ലെവൽ നോലെഡ്ജ് സെന്റർ ചാർജ് വഹിക്കുന്ന പടന്നക്കാട് കാർഷിക കോളേജ് കീടശാസ്ത്ര വിഭാഗം അദ്ധ്യാപകൻ എസ്.എസ്.അനൂജ്, സസ്യരോഗ വിഭാഗം അധ്യാപകൻ ഡോ. പി.കെ.സജീഷ് , മണ്ണ് ശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ഇ.ഷമീർ മുഹമ്മദ്, പുല്ലൂർ പെരിയ ഗവണ്മെന്റ് ഫാം മേധാവി കെ.എ.ഷിജോ, കൃഷി ഓഫീസർ അരുൺ ജോസ് എന്നിവരാണ് സന്ദർശനം നടത്തിയത്.