മൂപ്പിൽ സ്മാർട്ട്‌ അംഗൻവാടി കുരുന്നുകൾക്കായി തുറന്നു കൊടുത്തു.

രാജപുരം: പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിച്ച കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ മൂപ്പിൽ സ്മാർട്ട്‌ അംഗൻവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ലക്ഷ്മി കുരുന്നു കൾക്കായി തുറന്നു കൊടുത്തു. 20 സെന്റോളം സ്ഥലത്തു മനോഹരമായ പാർക്കും കളിയുപകരണങ്ങൾ അടക്കം സ്ഥാപിച്ചാണ് അംഗൻവാടിയെ സ്മാർട് ആക്കി മാറ്റിയത്. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  പി.ശ്രീജ മുഖ്യാതിഥി ആയ ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്  കെ.ഭൂപേഷ് ആധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌  പി.ദാമോദരൻ, ഗോപാലകൃഷ്ണൻ, നിഷ അനന്തൻ, ടി. വി.ജയചന്ദ്രൻ, ബാലകൃഷ്ണൻ മാണിയൂർ, ദിവാകരൻ മൂപ്പിൽ, ബ്ലോക്ക്‌ സെക്രട്ടറി ജോസഫ് എം.ചാക്കോ എന്നിവർ സംസാരിച്ചു. സി.ഡി.പി.ഒ ലത റിപ്പോർട്ട്‌ അവതരിപ്പിച്ചു, അനീഷ്‌ കുമാർ സ്വാഗതവും അംഗൻവാടി വർക്കർ ടി.ടി.ബിന്ദു നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടിയും നാടൻ പാട്ട് കലാകാരൻ സുനിൽ കണ്ണന്റെ സംഗീത പരിപാടിയും അരങ്ങേറി.

Leave a Reply