രാജപുരം: പനത്തടി പഞ്ചായത്ത്, പാണത്തൂർ പൗരാവലി എന്നിവയുടെ നേത്യത്വത്തിൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം ജനുവരി 25 മുതൽ ഫെബ്രുവരി അഞ്ചുവരെ പാണത്തൂർ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ചെയർമാൻ പി.തമ്പാൻ, പഞ്ചായത്തംഗങ്ങളായ കെ.ജെ.ജയിംസ് കെ.കെ.വേണുഗോപാൽ, ട്രഷറർ പി.കെ.മുനീർ, എം.പി ജമാൽ എന്നിവർ അറിയിച്ചു. 50 രൂപ ടിക്കറ്റ് ആണ് നിലവിൽ നിശ്ചയിച്ച ടിക്കറ്റ് നിരക്ക്. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.5 വയസ്സ് മുതൽ 10 വയസ്സ് വരെ 20 രൂപ പ്രവേശന ഫീസ് ആയി ഈടാക്കുന്നതാണ്.
പത്തു വയസ്സുവരെയുള്ള കുട്ടികൾക്ക് അമ്യൂസ്മെൻറ് റൈഡുകളിൽ 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട് വൈകിട്ട് 4 മണി മുതൽ രാത്രി 12 വരെയാണ് പ്രവേശനം. ഫ്ലവർ ഷോ കൂടാതെ ഇന്റർനാഷണൽ ആനിമൽ ആൻഡ് പെറ്റ് ഷോ വിവിധയിനം കാർഷിക വ്യാവസായിക വിപണന സ്റ്റാളുകൾ വലിയ രീതിയിലുള്ള ഒരു ഭക്ഷ്യമേള കൂടാതെ എല്ലാ ദിവസവും സ്റ്റേജ് പരിപാടികൾ എന്നിവയുണ്ടാകും.