രാജപുരം: എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ.യുപി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.വിജയൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ മധു കോളിയാർ, മദർ പിടിഎ പ്രസിഡണ്ട് ചിഞ്ചു, സീനിയർ അസിസ്റ്റന്റ് ശശിധരൻ, സ്റ്റാഫ് സെക്രട്ടറി സതീശൻ, എസ് ആർ ജി കൺവീനർ വി.കെ.കൗസല്യ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ രമേശൻ കരിമ്പിൽ സ്വാഗതവും, സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ടി.വി.പവിത്രൻ നന്ദിയും പറഞ്ഞു. അഞ്ചാം തരത്തിൽ പഠിക്കുന്ന കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മൂന്ന് വർഷ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം.ക്യാമ്പിന്റെ ഭാഗമായി വയോജന കേന്ദ്രം സന്ദർശിക്കൽ നക്ഷത്ര നിരീക്ഷണം പക്ഷി നിരീക്ഷണം കടലിനെ അറിയാൻ കടലോരത്തേക്ക് ഫീൽഡ് ട്രിപ്പ് നാട്ടറിവുകൾ നാടൻ പാട്ടുകൾ പരിചയപ്പെടുത്തൽ ബോധവൽക്കരണ ക്ലാസ്, മാസ്സ് ഡ്രില്ല്, ക്യാമ്പ്ഫയർ തുടങ്ങിയവ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം നൽകി.
വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകരായ ഇ.ടി.സുജി, കൃഷ്ണൻ ബാനം, ജോയ്സ് മാസ്റ്റർ, ടി.വി.പവിത്രൻ, രമാദേവി, ശാന്തിനി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.