കള്ളാർ കൃഷിഭവൻ കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.

രാജപുരം: കള്ളാർ കൃഷിഭവന്റെ നേതൃത്വത്തിൽ  ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കർഷകർക്കുള്ള  പരിശീലന പരിപാടി സംഘടിപ്പിച്ചു.  പാരമ്പര്യ കർഷകനും കർഷക മിത്ര അവാർഡ് ജേതാവുമായ കെ.ടി.ശ്രീധരൻ നമ്പൂതിരിയാണ് പരിശീലന പരിപാടി നയിച്ചത്. ജീവാമൃതം, മത്തി ശർക്കര മിശ്രിതം തുടങ്ങിയ വളർച്ചാ ത്വരകങ്ങൾ തയ്യാറാക്കുന്നതിന്റെ പ്രായോഗിക പരിശീലനവും നൽകി. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഗോപി, വാർഡ് മെമ്പർ ലീല ഗംഗാധരൻ, പരപ്പ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ടി.ടി.അരുൺ, കൃഷി ഓഫീസർ കെ.എം.ഹനീന, കൃഷി അസിസ്റ്റൻ്റ് പി.കെ.ശാലിനി, വി.പി.സനിത എന്നിവർ സംസാരിച്ചു.

Leave a Reply