അഗ്‌നിശമന ഡമോണ്‍സ്‌ട്രേഷന്‍ ക്ലാസ്സ് വളരെ മികച്ചതായി

കാലിച്ചാനടുക്കം: അഗ്‌നിശമന വിഭാഗം കാഞ്ഞങ്ങാട് സ്റ്റേഷന്‍ ദേശീയ ദുരന്തനിവാരണ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ഡമോണ്‍സ്‌ട്രേഷന്‍ ക്ലാസ്സ് വളരെ മികച്ചതായി .സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍, എന്നിവരുടെ നേതൃത്വത്തില്‍ തീ അണക്കുന്നത്, ഗ്യാസിന് തീപിടിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, കെട്ടിടത്തിന്റെ മുകളില്‍ നിന്നും രക്ഷിക്കുന്നത് ,ചെയര്‍ നോട്ട് പെയോഗിച്ച് ആളെ ഉയര്‍ത്തുന്നത് തുടങ്ങി നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തേണ്ട നിരവധി കാര്യങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. പരിപാടിയില്‍ ഫ്‌ലവേര്‍സ് ടി വി ചാനല്‍ കോമഡി ഷോ ഫെയിം രതീഷ് ബങ്കളം മിമിക്രി അവതരിപ്പിച്ചത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. പരിപാടിയില്‍ എസ് എം സി വൈസ് ചെയര്‍മാന്‍ മോഹനന്‍ എം അധ്യക്ഷത വഹിച്ചു. ബി.എസ്.സിബി, പി.രവി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ജയചന്ദ്രന്‍ സ്വാഗതവും ദുരന്തനിവാരണ ചാര്‍ജ്ജ് വഹിക്കുന്ന അധ്യാപകനായ കെ.വി.പത്മനാഭന്‍ നന്ദി പറഞ്ഞു

Leave a Reply