- രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബാലോത്സവത്തില്‍ വിജയികളായ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലായത്തിലെ ബാലവേദി കുട്ടികള്‍ക്ക് വായനശാലയുടെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും, സമ്മാനദാനവും നടത്തി. ഇതോടൊപ്പം ചടങ്ങില്‍ പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ വായനശാലകളായ പനത്തടി രാമന്‍ നായര്‍ സ്മാരക വായനശാല, ചാമൂണ്ടിക്കുന്ന് യുവശക്തി വായനശാല, മാച്ചിപ്പള്ളി എം വി എസ് വായനശാല, വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല എന്നീ വായനശാലകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന സംഭാവന ഏറ്റുവാങ്ങി. പരിപാടി രാജപുരം എസ്ഐ എം വി ഷീജു ഉദ്ഘാടനം ചെയ്ത് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷനായി. മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവന സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി ദിലീപ്കുമാര്‍ ഏറ്റൂവാങ്ങി. താലൂക്ക് ല്രൈബറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ പി പത്മനാഭന്‍ മാച്ചിപ്പള്ളി, ബി കെ സുരേഷ്, പുരുഷസ്വയം സഹായസംഘം സെക്രട്ടറി വി എ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജന്ദ്രന്‍ സ്വാഗതവും, വനിത വേദി സെക്രട്ടറി ഇ രാജി നന്ദിയും പറഞ്ഞു.