ഹോളി ഫാമിലി ഹൈസ്കൂള്‍ (HFHS) രാജപുരം UAE കൂട്ടായ്മ – അബുദാബി ഘടകത്തിന്‍റെ 2023-24 പ്രവര്‍ത്തന വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗം അബുദാബി BHAVABA RAHA റെസ്റ്റോറന്‍റില്‍ വച്ച് ചേരുകയുണ്ടായി.
കുമാരി മിഷേല്‍ മനീഷിന്‍റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ജനറല്‍ബോഡി യോഗത്തിന് തുടക്കം കുറിച്ചു. യൂണിറ്റ് പ്രസിഡണ്ട് .മനോജ് മരുതൂറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സജിന്‍ പുള്ളോലിക്കല്‍ സ്വാഗതം പറഞ്ഞു.
. ജോബി മെത്താനത്ത്, വിനോദ് പാണത്തൂര്‍, ഷീന മനോജ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സജിന്‍ പുള്ളോലിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറാര്‍ ജോയിസ് മാത്യു വരവു ചെലവ് കണക്കും അവതരിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ യോഗത്തിന് ഉണര്‍വേകി.
തുടര്‍ന്ന് അഡ്വൈസര്‍ വിശ്വന്‍ ചുള്ളിക്കര അവതരിപ്പിച്ച പാനലിലൂടെ 2024-25 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തു.
പ്രസിഡണ്ട് സജിന്‍ പുള്ളോലിക്കല്‍, സെക്രട്ടറി വിനോദ് പാണത്തൂര്‍, ട്രഷറാര്‍ ജിതേഷ് മുന്നാട്, വൈസ് പ്രസിഡണ്ടുമാര്‍ ബെന്നി പൂക്കറ, . അഷ്റഫ് കള്ളാര്‍. ജോയിന്‍റ് സെക്രട്ടറിമാര്‍ രഞ്ജിത്ത് രാജു, ഷെരീഫ് കള്ളാര്‍. ജോയിന്‍റ് ട്രഷറാര്‍ ജോയിസ് മാത്യു, രക്ഷാധികാരികളായി സണ്ണി ഒടയംചാല്‍, . അബ്ദുല്‍സലാം, അഡ്വൈസര്‍ മനോജ് മരുതൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സായി ജെന്‍ഷില്‍, സുമേഷ് ജോസഫ്, ലിനി ജോമിറ്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സുജിത് ബളാല്‍, ലിന്‍റോ ഫിലിപ്പ്, ഷീന മനോജ്, ഹനീഫ വണ്ണാത്തിക്കാനം എന്നിവരെ തെരഞ്ഞെടുത്തു. തുടര്‍ന്ന് വൈസ് പ്രസിഡണ്ട് സുമേഷ് ജോസഫ് നന്ദി പറഞ്ഞു. പ്രോഗ്രം കോര്‍ഡിനേറ്റര്‍ . മനീഷ് ആദോപ്പള്ളി യോഗം നിയന്ത്രിച്ചു. വിഭവസമൃദ്ധമായ അത്താഴവിരുന്നോട് കൂടി യോഗം പര്യവസാനിച്ചു.