
- രാജപുരം: ജനങ്ങള്‍ കൈ കോര്‍ത്തപ്പോള്‍ മലയോര റോഡ് യാഥാര്‍ദ്യമായി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പൂടംകല്ല് കുറുമാണം റോഡ് പനച്ചിങ്ങവളപ്പ് കയറ്റം വാഹനങ്ങള്‍ക്ക് ഓടാന്‍ കഴിയാത്ത വിധം പൊട്ടിപൊളിഞ്ഞ ഭാഗം ഇടക്കടവ് ജനകീയ വികസന സമിതിയുടെ മേല്‍നോട്ടത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി.1.25 000 രുപ ചിലവില്‍ 50 മീറ്ററോളം കോണ്‍ക്രീറ്റ് ചെയ്തു.കോണ്‍ക്രീറ്റ് ചെയ്ത റോഡ് പഞ്ചായത്തംഗം രേഖാ സി നാട്ടുകാര്‍ക്ക് തുറന്ന് കൊടുത്തു ജനകിയവികസന സമിതി പ്രസിഡണ്ട്. ടി യു മാത്യം അധ്യക്ഷത വഹിച്ചു. ഗോപി കുറുമാണം വിനോദ് പൂടംകല്ല് ജയരാമന്‍ പി പി രമേഷ് വി ഡി രാധകൃഷ്ണന്‍ വടക്കേക്കര എന്നിവര്‍ നേത്യത്വം നല്‍കി
വിനോദ് ചേറ്റുകല്ല്