
- രാജപുരം: പനത്തടി ട്രൈബല്‍ ഓഫീസില്‍ ഓഫീസറെ നിയമിക്കുക ആഷിക് ഭൂമി ഗുണഭോക്താക്കളെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക ട്രൈബല്‍ ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതുകൊണ്ട് ലൈഫ് വീടിന് എഗ്രിമെന്റ് വെക്കാന്‍ സാധിക്കുന്നില്ല വിവിധ ആവശ്യങ്ങളുന്നയിച്ച് കള്ളാര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ഉപരോധ സമരം ഡി.സി.സി. സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കള്ളാര്‍ മണ്ഡലം യൂത്ത്കോണ്‍ഗ്രസ് ഐ മണ്ഡലം പ്രസിഡണ്ട് വിനോദ് അധ്യക്ഷം വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണന്, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . ടി. കെ. നാരായണന്, എച്ച് വിഘ്നേശ്വര ഭട്ട്, സജി പ്ലാച്ചേരി, .ബി. അബ്ദുല്ല, സുരേഷ് കുക്കള്‍, വി. കെ രാധാമണി .രജിത, ടിറ്റോ, അബ്രഹാം കടുത്തോടി, പാരീസ്, സനോജ്, പ്രഭാകരന്, വനജ എന്നിവര്‍ സംസാരിച്ചു.