ചുള്ളിക്കര പ്രതിഭ ലൈബ്രറി ബാലവേദിയുടെ വാർഷിക ജനറൽ ബോഡി യോഗം നടത്തി.

രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ കീഴിലെ ബാലവേദിയുടെ വാർഷിക ജനറൽബോഡി യോഗം നടത്തി. കള്ളാർ പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായിൽ ഉദ്ഘാടനം ചെയ്തു. സജിത്ത് ലൂക്കോസ് അധ്യക്ഷത വഹിച്ചു. കോടോംബേളൂർ പഞ്ചായത്തംഗം ആൻസി ജോസഫ്, താലൂക്ക് ലൈബ്രറി കൗൻസിൽ നേതൃസമിതി കൺവീനർ എ.കെ.രാജേന്ദ്രൻ, മമ്മദ് മാഷ്, കെ.വി. ഷാബു, കെ.മോഹനൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകി. ഭാരവാഹികൾ: പി.അഭിഷേക് (പ്രസിഡന്റ്‌), ജെഫ്രിൻ ജോർജ് (സെക്രട്ടറി), ആദിത്യ സുധീഷ് (ട്രഷറർ)

Leave a Reply