- രാജപുരം: മലയോര റെയില്‍വേ പാത എന്ന തന്റെ ആശയം മറ്റൊരാള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ മലയോര വികസന നായകന് ജോസഫ് കനകമൊട്ട. കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വേ പാതയ്ക്കായി 97 മുതല്‍ നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന താന്‍ 2006 ഡിസംബറില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി 2007 ജനുവരി മാസത്തില്‍ അന്നത്തെ കേന്ദ്ര റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് സ്ഥലം എം പി പിംകരുണാകരന്‍ കേരളത്തില്‍ റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി സ്ഥലം എംഎല്‍എ എന്നിവര്‍ക്ക് സര്‍വ്വേ റിപ്പോര്‍ട്ട്, റൂട്ട് മാപ്പ്, നിവേദനം എന്നിവ നല്‍കി ഇതിനുള്ള ഗവണ്‍മെന്റ് തരത്തിലുള്ള അംഗീകാരത്തിനായി ശ്രമം തുടങ്ങി എന്നിരിക്കെ ഇതെല്ലാം മറച്ചുവെച്ച് കാഞ്ഞങ്ങാട്-കണിയൂര്‍ റെയില്‍വേ പാത തന്റെ കണ്ടുപിടുത്തം ആണെന്നും തന്റെ ആശയമാണ് ഇതിന്റെ പിന്നില്‍ എന്നും പറഞ്ഞുകൊണ്ട് മാലക്കല്ല് സ്വദേശി രംഗത്ത് വന്നതിനെതിരെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസഫ് കനകമൊട്ട. 2007 റെയില്‍വേ റൂട്ടിനെപറ്റി കൂടുതല്‍ പഠിക്കാനായി സുള്യയിലേക്ക് പോകുംവഴി തനിക്കുണ്ടായ ഹൃദയസ്തംഭനത്തിനെ തുടര്‍ന്ന് ആശുപത്രി ചികിത്സയ്ക്കുശേഷം തിരിച്ച് വീട്ടിലെത്തിയപ്പോള്‍ തന്നെ കാണാനെത്തിയ അയല്‍വാസിയോട് തനിക്ക് അധികം ആയുസ്സ് ഉണ്ടാവില്ല എന്നും താന്‍ മുന്നോട്ടുവച്ച മലയോര റെയില്‍വേ പാത എന്ന ആശയത്തിന് പുറകെ പോയി ഇത് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ആക്കി തീര്‍ക്കാന്‍ ശ്രമിക്കണം എന്നും പറഞ്ഞതായി ഇദ്ദേഹം പറയുന്നു. എം പി പി കരുണാകരന്‍ തന്നെ ഇതിനെ പറ്റിവിശദീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കനകയുടെ ശ്രമഫലമാണ് ഈ റെയില്‍വേ പാത എന്നും പറഞ്ഞിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ജോസഫ് കനകമൊട്ട കൊച്ചുമകന്‍ വരുണ്‍ എന്നിവര്‍ പങ്കെടുത്തു.