- രാജപുരം: പാലം പണി തീര്‍ത്ത് 4 പര്‍ഷമായിട്ടും അപ്രോച്ച് റോഡ് പണി തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പുലിക്കടവ് പാലം ഉപരോധിച്ചു. റോഡില്ലാത്തതിനാല്‍ പാലവും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. പുലിക്കടവ് , മാനടുക്കം, കുപ്പ് മുന്തന്റെ മൂല പ്രദേശത്തുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാകേണ്ട പാലം ഇരുഭാഗങ്ങളിലും റോഡില്ലാത്തതിനാല്‍ നോക്കുകുത്തിയായി.നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത റോഡില്‍ സ്വകാര്യ വ്യക്തി കയ്യേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. അധികൃതര്‍ ഇടപെട്ട് റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.എം. എം. തോമസ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍, യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സന്തു ടോം ജോസ് ,ഐ എന്‍ ടി യു സി പനത്തടി മണ്ഡലം പ്രസിഡന്റ് കെ.എന്‍.വിജയകുമാരന്‍ നായര്‍, യൂത്ത് കോണ്‍ഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് എ.എസ്.ശ്രീകാന്ത്, വി.സി ദേവസ്യ, കെ.പ്രശാന്ത്, പി.കെ.രവി എന്നിവര്‍ പ്രസംഗിച്ചു.