രാജപുരം: ടാഗോർ പബ്ലിക് സ്കൂൾ രാജപുരത്തെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജപുരം ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകുന്നതായിരിക്കും.
പ്രിൻസിപ്പൽ ഫ്രാൻസിസ് കെ മാണി അധ്യാപകരായ മിനി. എ,രാജേഷ് പി. ആർ,ലക്ഷ്മി ബാലചന്ദ്രൻ, ശ്യാമിലി വി, ഉഷ. പി അഖിൽ വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.