ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

രാജപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം-സമൃദ്ധി-2024 ന്റെ ജില്ലാതല ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എംഎൽഎ. സ്‌കൂൾ മുറ്റത്ത് മരത്തൈ നട്ട് നിർവഹിച്ചു. കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യതിഥിയായിരുന്നു. എൻഎസ്എസ് ഉത്തരമേഖലാ ആർ.പി.സി. മനോജ് കണിച്ചുകുളങ്ങര പരിസ്ഥിതി ദിന സന്ദേശം നൽകി. ജില്ലാ കോഓർഡിനേറ്റർ വി.ഹരിദാസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ശ്രീലത, പഞ്ചായത്തംഗം പി.കുഞ്ഞികൃഷ്ണൻ, സ്‌കൂൾ പ്രിൻസിപ്പൽ പി.എം.ബാബു, പ്രഥമാധ്യാപിക പി.സുമതി, പി.ടി.എ.പ്രസിഡന്റ് സൗമ്യ വേണുഗോപാൽ, ടി.ബാബു, പി.പ്രസീജ, ജി.ശിവദാസൻ, എ.രതീഷ് കുമാർ, വി.പത്മനാഭൻ, കെ.ആതിര, കെ.ജയരാജൻ എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി റാലി, പോസ്റ്റർ പ്രദർശനം, കർഷകരെ ആദരിക്കൽ എന്നിവ നടന്നു. തുടർന്ന് വിദ്യാർഥികൾക്ക് വൃക്ഷ തൈകൾ സമ്മാനിച്ചു.

Leave a Reply