കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം പ്രിൻസിപ്പാൾ സിസ്റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു.
രാജപുറം : കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സ്കൂൾ പരിസരത്ത് ഞാവൽ മരത്തിന്റെ തൈ നട്ട് പ്രിൻസിപ്പൽ സിസ്‌റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി പ്രകൃതി ചിത്രരചന മത്സരം സ്കിറ്റ്, പരിസ്ഥിതി ഗാനം എന്നിവ സംഘടിപ്പിച്ചു. സിസ്റ്റർ അനിത, അധ്യാപികമാരായ കെ.നിർമല, മോഹിനി, എ.ഉഷാ കുമാരി, മല്ലിക, നല്ലപാഠം കോഓർഡിനേറ്റർ കെ. ശ്രീജ, വിദ്യാർഥി കോഓർഡിനേറ്റർ എൽവിൻ ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി ഉപയോഗ ശൂന്യമായ പേനകൾ നിക്ഷേപിക്കാൻ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ പെൻ ബോക്സ് സ്ഥാപിച്ചു.