രാജപുരം: പേ വിഷബാധ പ്രതിരോധ ദിനത്തോട് അനുബന്ധിച്ച് മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി പ്രതിരോധ ബോധവൽക്കരണ പ്രതിജ്ഞയെടുത്തു. യോഗത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ എം.എ.സജി സ്വാഗതം പറഞ്ഞു. ജെ എച്ച് ഐ ശരണ്യ ശങ്കർ ക്ലാസെടുത്തു. ജെ എച്ച് ഐ പി.ജീന പ്രതിജ്ഞ ചൊല്ലി. സീനിയർ അസിസ്റ്റൻ്റ് ജോയിസ് ജോൺ നന്ദി പറഞ്ഞു. സ്കൂൾ ഹെൽത്ത് ക്ലബ്ബ് നേതൃത്വം നൽകി.