രാജപുരം: പനത്തടിയിലെ
സിപിഎം ആദ്യകാല പ്രവർത്തകനും , മുൻ പനത്തടി ലോക്കൽ കമ്മിറ്റി അംഗവും, നിലവിൽ പാർട്ടി അംഗവുമായ പെരുതടിയിലെ പി.കെ.സുകുമാരൻ (80) അന്തരിച്ചു. പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറായിരുന്നു. ഭാര്യ: ബിസിലു ഭായി. മക്കൾ: ഇന്ദിര, പുഷ്പ, രാജേന്ദ്രൻ. മരുമക്കൾ: ജനാർദ്ദനൻ ഓട്ടമല , രാമകൃഷ്ണൻ ഇടത്തോട്, ഗിരിജ.