രാജപുരം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി ബ്രൂസല്ലോസിസ് വാക്സിനേഷൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് – വെറ്റിനറി ഡിസ്‌പെൻസറി കാലിച്ചാനടുക്കത്തിന്റെയും, കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 20 മുതൽ 25 വരെ നടത്തപെടുന്ന ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. കാലികളിൽ അബോർഷൻ ഉണ്ടാകുന്ന ബാക്ടീര്യ ജന്യമായ ബ്രൂസെല്ലോസിസ് എന്ന രോഗം ക്ഷീര കർഷകർക്ക് സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുന്നു എന്നതിൽ ഉപരി മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് . 4 മാസം മുതൽ 8 മാസം പ്രായമുള്ള എരുമ, പശു കിടാരികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകേണ്ടത്. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുന്ന ക്യാമ്പുകളിൽ കന്നുകുട്ടികളെ കുത്തിവെപ്പിന് വിധേയമാക്കണമെന്ന് വെറ്റിനറി സർജൻ അറിയിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷൈലജ, വാർഡ് മെമ്പർ നിഷ, വെറ്റിനറി സർജൻ ഡോ.അഞ്ചിത ശിവൻ, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ഒ.ആർ.ജിതിൻ, വി.പി.മിറ്റേഷ്, കെ.എൻ.ഗോപാലൻ, അറ്റൻഡന്റ് ജയന്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.