
രാജപുരം : മടിക്കൈ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി തൊഴിലിട വായന സംഘടിപ്പിച്ചു .
മടിക്കൈ അമ്പലത്തുകരയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ഭക്ഷണ ഇടവേളയിൽ കഥാ വായന നടത്തി. സന്തോഷ് ഏച്ചിക്കാനത്തിൻ്റെ ബിരിയാണി എന്ന കഥയാണ് അവതരിപ്പിച്ചത്. ലൈബ്രറി പ്രവർത്തക
എസ്.എൻ .അഞ്ജന കഥ അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു. തൊഴിലാളികൾ ചർച്ചയിൽ പങ്കെടുത്തു. നാരായണി, സി.കുഞ്ഞികൃഷ്ണൻ , വി.ചന്തു, എം.രമേശൻ എന്നിവർ സംസാരിച്ചു. വനിതാവേദി കൺവീനർ ശാരദ ടീച്ചർ, എൻ.സരോജിനി, ഹരിപ്രിയ ബാലാമണി, വിഷ്ണുപ്രസാദ് എന്നിവർ നേതൃത്വം നൽകി.