അവധി ദിവസമായ ഇന്ന് സഞ്ചാരികളാൽ വീർപ്പുമുട്ടി റാണിപുരം ‘

രാജപുരം : സഞ്ചാരികളാൽ വീർപ്പുമുട്ടി റാണിപുരം വിനോദ സഞ്ചാര കേന്ദ്രം. അവധി ദിവസമായ ഇന്നു രാവിലെ മുതൽ റാണിപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. വാഹനങ്ങൾ ടിക്കറ്റ് കൗണ്ടറിനടുത്ത് പാർക്കിങ്ങിന് സ്ഥലം ലഭിക്കാതെ പാതയോരത്ത് കിലോ മീറ്ററോളം പിറകിലേക്ക് ദൂരത്തിൽ പാർക്ക് ചെയ്യേണ്ടതായി വന്നു. ഇരു ചക്രവാഹനങ്ങളിലാണ് ഏറെയും പേർ എത്തിയത്. രാവിലെ കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്ക് പുറപ്പെട്ട കെഎസ് ആടി സി ബസിലും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. മഴ തുടങ്ങിയതോടെ അവധി ദിവസങ്ങളിൽ മൂവായിരത്തോളം പേർ എത്തുന്നതായാണ് കണക്ക്. യുപിഎ സംവിധാനം വഴിയാണ് നിലവിൽ വനം വകുപ്പിൻ്റ ടിക്കറ്റ് വിൽപന.

Leave a Reply