
രാജപുരം: വിദേശ സർവ്വകലാശാലയിൽ 90 ലക്ഷം രൂപയുടെ റിസർച്ച് ഫെലോഷിപ്പ് നേടിയ രാജപുരത്തെ ജസ് വിൻ ജിജി കിഴക്കേപ്പുറത്തിനെ കേരള കോൺ (എം) കള്ളാർ മണ്ഡലം കമ്മറ്റി അനുമോദിച്ചു സ്വന്തം പ്രയത്നത്തിലൂടെ സ്വപ്ന തുല്ല്യമായ നേട്ടം കൈവരിച്ച ജസ് വിനെ വിദ്യാർത്ഥികൾ മാതൃകയാക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു ഈ നേട്ടം കൈവരിക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും മോറൽ സപ്പോർട്ടും നൽകിയ ജസ്വിൻ്റെ പിതാവ് ജിജി കുര്യൻ കിഴക്കേപ്പുറത്ത് അഭിനന്ദനങ്ങൾ അർഹിക്കുന്നു ജിജി കുര്യൻ കേരള കോൺ. (എം) ജില്ലാക്കമ്മറ്റി അംഗമാണ് ജില്ലാ പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ ജില്ലാ പഞ്ചായത്ത് മെമ്പർഷി നോജ് ചാക്കൊ പഞ്ചായത്തുമെമ്പർ ജോസ് പുതുശ്ശേരിക്കാലാ മണ്ഡലം പ്രസ്സിഡൻ്റ് ടോമി വാഴപ്പിള്ളിൽ, ബേബി പന്തല്ലൂർ സൈമൺ ചെറുകര ടോം പാലായി എന്നിവർ ആശംസകൾ അറിയിച്ചു