രാജപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 1-ാംചരമവാർഷികദിനത്തിൽ ബളാൽ ബ്ലോക്ക്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫിസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മധുസൂദനൻ ബലൂർ അധ്യക്ഷത വഹിച്ചു , കർഷക കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായർ അഞ്ജനമുക്കൂട് , സേമി മാത്യു ,വി കെ ബാലകൃഷ്ണൻ ,എം യു തോമസ്,എം കെ മാധവൻ നായർ,സജി പ്ലാച്ചേരി,പ്രസന്നകുമാർ,ബി അബ്ദുള്ള,വിനോദ് കപ്പിത്താൻ,റോയ് ആശാരി കുന്നേൽ,പി എൻ ഗംഗാധരൻ,സി കെ നൗഷാദ്, എന്നിവർ സംസാരിച്ചു.