രാജപുരം :ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിന അനുസ്മരണം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചാന്ദ്രദിന ഡാൻസ് എന്നിവ നടത്തി. ജസീക്ക ടീച്ചർ ചാന്ദ്രദിന പ്രഭാക്ഷണം നടത്തി. പ്രവർത്തനങ്ങൾക്ക് പ്രധാനാദ്ധ്യാപകൻ എബ്രാഹംകെ.ഒ, ഡോൺസി ജോ ജോ,ശ്രുതി ബേബി, ഷൈബി എബ്രാഹം, ഷീജ ജോസ്, സോണി കുരിയൻ, അനില തോമസ് എന്നിവർ നേതൃത്വം നൽകി.