രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എ യുപി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം നടത്തി. സ്കൂൾ സയൻസ് ക്ലബ്ബ് കൺവീനർ ആഷ്‌ലി ജോസ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. നീൽ അംഗ്സ്ട്രോങ്ങിൻ്റെ കഥ, ചാന്ദ്ര ദിന ചുമർ പത്രിക, മൂൺ കോർണർ, ചാന്ദ്ര ദിന ക്വിസ്, സ്കൂൾ ഗായക സംഘത്തിൻ്റെ ചാന്ദ്ര ദിന സംഗീത ശിൽപം തുടങ്ങിയ വേറിട്ട പരിപാടികൾ ഏവർക്കും നവ്യനുഭവവുമായി. പരിപാടിക്ക് സ്കൂൾ ശാസ്ത്ര അധ്യാപകരായ അന്ന തോമസ്, ജയ്സി ജോസ് , ആഷ്‌ലി ജോസ് എന്നിവർ നേതൃത്വം നൽകി.