രാജപുരം:ഹോളി ഫാമിലി ഹൈസ്ക്കൂൾ യു എ ഇ കൂട്ടായ്മ( ദുബായ് ഷാർജ അജ്മാൻ യൂണിറ്റ്) വാർഷിക ജനറൽ ബോഡിയും പൂർവ്വവിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി നിഷാന്ത് ഗോപാൽ സ്വാഗതവും സജി ഒരപ്പാങ്കൽ അദ്ധ്യക്ഷത വഹിച്ചു . രക്ഷാധികാരി ജോസ് കുഴിക്കാട്ടിൽ സംഘടനയിലെ സ്ഥാപക മെമ്പർമാരായ രതീഷ് കണ്ണൻ . മാത്യൂ അബ്രാഹാം ആടുകുഴിയിൽ സുനിൽ ജോസഫ് തള്ളത്ത് കുന്നേൽ എന്നിവർ ആശംസകൾ അറിയിച്ചു . കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു …. 2024- 25 വർഷത്തെ പുതിയ ഭാരവാഹികളായി ( പ്രസിഡണ്ട്) സന്ദീപ് മാത്യൂ (സെക്രട്ടറി )അനുപ് ചാക്കോ. ( ട്രഷറർ) ജെഫിൻ ജോസ്( വൈസ് പ്രസി അലക്സാണ്ടർ) (ജോയിൻറ് സെക്രട്ടറി ) ദാമോദരൻ പൂടംകല്ല് ( ജോയിൻ്റ് ട്രഷറർ) അജീഷ് പാണത്തൂർ കോർഡിനേറ്റർ മാരായി അനീഷ് ബേബി . രതീഷ് കണ്ണൻ രക്ഷാധികാരി ജോസ് കുഴിക്കാട്ടിൽ 30 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.സംഘടനയിലെ കൂടുതൽ ആളുകൾ അവധിക്കാലമായിട്ട് നാട്ടിൽ ആയിട്ടും 70 ൽ അധികം ആളുകൾ മീറ്റിംഗിൽ പങ്കെടുത്തു ഷാർജ റൂവി ഹോട്ടലിൽ സംഘടിപ്പിച്ച മീറ്റിംഗിൽ കുട്ടികളും മുതിർന്നവരും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു ഇനി വരുന്ന കാലയളവിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തും സംഘടനാ മുന്നോട്ടു പോകുമെന്ന് സംഘാനാ സെക്രട്ടറി അനൂപ് ചാക്കോ അറിയിച്ചു. ജയ്സൺ ചാക്കോ (മുൻ ട്രഷറർ) നന്ദിയോട് കൂടി കാര്യപരിപാടികൾ അവസാനിച്ചു.