രാജപുരം : കോടോത്ത് ഡോ. അംബേദ്കർ ഹയർ സെക്കൻ്ററി സ്കൂളിലെ സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒടയഞ്ചാൽ ടൗണിൽ ഒളിംബിക്സ് വിളംബര ജാഥ സംഘടിപ്പിച്ചു. രാജപുരം സർക്കിൾ ഇൻസ്പെക്ടർ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻ്റ് സൗമ്യ വേണുഗോപാൽ അധ്യക്ഷത വനിവഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ.അശോകൻ സ്വാഗതവും കായികാധ്യാപകൻ ജനാർദ്ദനൻ കെ. നന്ദിയും പറഞ്ഞു. സീനിയർ അധ്യാപകൻ പി.ജിപ്രശാന്ത് പഒളിംബിക്സിൻ്റെ പ്രാധാന്യത്തേക്കുറിച്ച് സംസാരിച്ചു. പരിപാടിക്ക് നിഷാന്ത് രാജൻ, കെ.മനോജ് കുമാർ, എം.ഹരീഷ്, അമൽ ജോസ്, എസ്.നീലിമ, സൗമ്യ എന്നിവർ നേതൃത്വം നൽകി. സ്കൂളിലേക്ക് ആവശ്യമായ ജേഴ്സി സംഭാവന ചെയ്ത എൻ.കെ.മനോജ് കുമാർ, അശോകൻ കുട്ടീസ് ബേക്കറി എന്നിവരെ അഭിനന്ദിച്ചു.