കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ചിങ്ങം 1 കർഷക ദിനം ആചരിച്ചു.

രാജപുരം : കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ചിങ്ങം 1 കർഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കർഷകനായ കുഞ്ഞിക്കണ്ണൻ കൂരംകയയുടെ കൃഷി സ്ഥലം കുട്ടികൾ സന്ദർശിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു. അധ്യാപകരായ കെ.അനിൽ കുമാർ, ആൻസി അലക്സ്, കെ.ബേബിപ്രസന്ന, എം.സന്ധ്യ, പി.ശുഭ , കെ. കെ.അക്കു എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.

Leave a Reply