രാജപുരം: കാസറഗോഡ് ജില്ലയില്‍ 2009 ആരംഭിച്ച ജില്ലാമിഷ്യയും ,കളളാര്‍ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സഹകരണത്തോടെ പ്രേവര്‍ത്തിക്കുന്ന സ്ഥാപനമാണ് പൂടംകല്ല് സഫലം കശുവണ്ടി യൂണിറ്റ്.
നിലവില്‍ ജില്ലാമിഷ്യന്റെ കീഴില്‍ 10 യൂണിറ്റുകള്‍ പ്രേവര്‍ത്ഥിക്കുന്നണ്ട്. കുടുംബശ്രീ പൂടംകല്‍ പഞ്ചായത്ത്‌കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സഫലം കുടുംബശ്രീ യൂണിറ്റിന്റെ പുതിയതായി സ്ഥാപിച്ച ബോയിലര്‍, ഡ്രെയര്‍ , കണ്ടെനിര്‍ ,തുടങ്ങിയവയുടെ ഉദ്ഘാടനം കള്ളാര്‍ പഞ്ചായത്ത് പ്രീഡിന്റ് ത്രേസ്യമാ ജോസഫ് നിര്‍വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സന്‍ മോഹിനി അധ്യക്ഷത വഹിച്ചു ,കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ്് നാരായണന്‍ ടി.കെ, ചേയര്‌പേഴ്‌സന്‍ സൈമണ്‍, 11 വര്‍ഡ്മെമ്പര്‍ രേഖ കുഞ്ഞിക്കണ്ണന്‍ ആശംസ അര്‍പ്പിച്ചു, യൂണിറ്റു പ്രസിഡന്റ് സുമതി സ്വാഗതവും ,സെക്രെട്ടറി സാലി പീറ്റര്‍ റിപ്പോര്‍ട് അവതരണവും, മേരി ജോയ് നന്ദിയും പറഞ്ഞു